പെറാക് (മലേഷ്യ): മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തോല്‍വി. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ കീഴടങ്ങിയത്. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷമായിരുന്നു ഇന്ത്യന്‍ പരാജയം. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ പരാജയമാണിത്.
26-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് നേടിയ ഫീല്‍ഡ് ഗോളിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. എന്നാല്‍ ലീഡ് വഴങ്ങിയശേഷം ഉജ്ജ്വലഫോമിലേക്കുയര്‍ന്ന ഓസ്ട്രേലിയ നാല് മിനിറ്റിനുശേഷം എഡ്ഡി ഒക്ലെന്ഡനിലൂടെ സമനില പിടിച്ചു. 34-ാം മിനിറ്റില്‍ ടോം ക്രെയ്ഗ് ലക്ഷ്യം കണ്ടപ്പോള്‍ ഓസീസ് ലീഡ് സ്വന്തമാക്കി. പിന്നീട് 51-ാം മിനിറ്റില്‍ ടോം വിക്ക്ഹാമും ഓസ്ട്രേലിയക്കായി ഗോള്‍ നേടിയതോടെ ഇന്ത്യന്‍ പരാജയം പൂര്‍ണ്ണം.
മൂന്ന് കളികളില്‍ നിന്ന് ഒന്നു വീതം ജയം, പരാജയം, സമനില എന്നിങ്ങനെ നാല് പോയിന്റുമായി ഇന്ത്യ മൂന്നാമത്. അത്രയും കളികളില്‍ നിന്ന് 7 പോയിന്റുള്ള ഓസ്ട്രേലിയ ഒന്നാമതും രണ്ട് കളികളില്‍ നിന്ന് 4 പോയിന്റുള്ള ബ്രിട്ടന് രണ്ടാമതുമാണ്.
മറ്റൊരു മത്സരത്തില്‍ ന്യൂസിലാന്‍ഡ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജപ്പാനെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: