ഇന്ത്യ മൂന്നാമത്; ടി 20യില്‍ തിരിച്ചടി

Tuesday 2 May 2017 9:38 pm IST

ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ന്യൂസിലാന്‍ഡിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. അതേസമയം ട്വന്റി 20 റാങ്കിങ്ങില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആറ് റേറ്റിങ് പോയിന്റുകള്‍ നഷ്ടമായ ഇന്ത്യക്കിപ്പോള്‍ 118 പോയിന്റാണുള്ളത്. രണ്ട് സ്ഥാനമാണ് ഇന്ത്യക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്ക ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലന്റിന്റ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം. ഇന്ത്യക്ക് 117 റേറ്റിങ് പോയിന്റും കിവീസിന് 115 റേറ്റിങ് പോയിന്റുമാണുള്ളത്. 109 പോയിന്റുമായി ഇംഗ്ലണ്ട് അഞ്ചാമതും 93 പോയിന്റുള്ള ശ്രീലങ്ക ആറാം സ്ഥാനത്തും. ഏഴാമതുള്ള ബംഗ്ലാദേശിനും പിന്നില്‍ എട്ടും ഒമ്പതും സ്ഥാനങ്ങളിലാണ് പാക്കിസ്ഥാനും വിന്‍ഡീസും. അഫ്ഗാനിസ്ഥാനാണ് പത്താമത്.2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് റാങ്കിങ്ങിലെ ആദ്യ ഏഴു ടീമുകള്‍ക്കും ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടിനും നേരിട്ട് പ്രവേശനം ലഭിക്കും. സെപ്റ്റംബര്‍ 30നുള്ള റാങ്കിങ് അടിസ്ഥാനമാക്കിയായിരിക്കും ലോകകപ്പിന് നേരിട്ട് പ്രവേശനം ലഭിക്കുന്ന ടീമുകളെ തെരഞ്ഞെടുക്കുക. ട്വന്റി 20യില്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. ഇംഗ്ലണ്ടും പാക്കിസ്ഥാനും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, വിന്‍ഡീസ്, ശ്രീലങ്ക ടീമുകളാണ് ഇന്ത്യക്ക് പിന്നില്‍ അഞ്ച് മുതല്‍ എട്ടുവരെയുള്ള സ്ഥാനങ്ങൡ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.