കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കി

Tuesday 2 May 2017 10:09 pm IST

കോഴിക്കോട്: കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ സമരം കോഴിക്കോട്ടും കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. കോഴിക്കോട്, പാവങ്ങാട്, വടകര, താമരശ്ശേരി, തിരുവമ്പാടി, തൊട്ടില്‍പ്പാലം എന്നി ഡിപ്പോ കളിലെ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുത്തത്. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കോഴിക്കോട് റീജ്യണല്‍ വര്‍ക്ക് ഷാപ്പിലെ ജീവനക്കാരും പണിമുടക്കി. മെക്കാനിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ സംയുക്തമായാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിനെ തുടര്‍ന്ന് ട്രിപ്പ് പൂര്‍ത്തിയാക്കി എ ത്തുന്ന ബസ്സുകള്‍ക്ക് ഡെയ ്‌ലി മെയിന്റനന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടസ്സപ്പെട്ടിരിക്കുകയാണ്. ചില ബസ്സുകള്‍ ഡ്രൈവര്‍മാര്‍ തന്നെയാണ് പരിശോധന നടത്തുന്നത്. അംഗീകൃത യൂണിയന്‍ നേതൃത്വവുമായി കെഎസ്ആര്‍ടിസി അധികൃതര്‍ ചര്‍ച്ച നടത്തിയെങ്കിലും ആവശ്യങ്ങള്‍ പൂര്‍ണ്ണമായി പരിഗണിക്കപ്പെടാത്തതിനാല്‍ ചര്‍ച്ച അംഗീകരിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ബിഎംഎസ്, സിഐടിയു, ഐഎന്‍ ടിയുസി, എഐടിയുസി, തുടങ്ങിയ സംഘടനകളിലെ തൊഴിലാളികള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. എന്നാല്‍ ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ അംഗീകൃത യൂണിയനുകളായ സി ഐടിയു, ടിഡിഎഫ് എന്നിവയുടെ പ്രതിനിധികളെയാണ് ക്ഷണിച്ചത്. സമരം കൂ ടുതല്‍ ശക്താകുമെന്നാണ് ലഭിക്കുന്ന സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.