ബാലികയ്ക്ക് പീഡനം; ദമ്പതികള്‍ അറസ്റ്റില്‍

Sunday 21 May 2017 5:35 pm IST

പിടിയിലായ ഫിലിപ്പോസും ലൈസാമ്മയും

നെടുങ്കണ്ടം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. കമ്പംമെട്ട് കരുണാപുരം തണ്ണിപ്പാറയില്‍ തുണ്ടുപുരയിടത്തില്‍ ഫിലിപ്പോസ് (കുഞ്ഞുമോന്‍-52), ഭാര്യ ലൈസാമ്മ (45) എന്നിവരാണ് പിടിയിലായത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ: പ്രതികള്‍ മുമ്പ് മറ്റ് വിവാഹം കഴിച്ചിരുന്നെങ്കിലും ഇരുവരും പുനര്‍വിവാഹം കഴിച്ച് ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. മറ്റാരും സഹായത്തിനില്ലാതിരുന്നതിനാല്‍ വീട്ടിലെ എല്ലാ കാര്യങ്ങള്‍ക്കും സമീപത്തെ ഒരു കുട്ടി എത്തിയിരുന്നു. ഈ സാഹചര്യം മുതലാക്കി ലൈസാമ്മയാണ് ഇയാള്‍ക്ക് നിരന്തരം കുട്ടിയെ പീഡിപ്പിക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തിരുന്നത്.

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടി നിരന്തരം ഉണ്ടാവുന്ന വയറുവേദനയെ തുടര്‍ന്ന് തൂക്കുപാലത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്.

മുമ്പ് തന്നെ കാര്യങ്ങള്‍ മനസിലാക്കിയിരുന്ന ലൈസാമ്മ ഭര്‍ത്താവിന്റെ പേര് ആരോടും പറയരുതന്നും പറഞ്ഞാല്‍ വീട്ടിലുള്ളവരെ കൊന്നുകളയുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. നെടുങ്കണ്ടം സിഐ റെജി എം കുന്നിപ്പറമ്പന്‍, കമ്പംമെട്ട് അഡീ.എസ്‌ഐ സി ഡി മനോജ് എന്നിവരടങ്ങിയ സംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടി മാതാപിതാക്കളുടെ സംരക്ഷണയിലാണ്. പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമ പ്രകാരം കേസെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.