നിയമം കാറ്റില്‍പ്പറത്തി കുറവിലങ്ങാട്ട് ബസ് സര്‍വ്വീസുകള്‍

Tuesday 2 May 2017 10:25 pm IST

കുറവിലങ്ങാട്: ഹൈക്കോടതിയുടെ വിധിയേപ്പോലും വെല്ലുവിളിച്ച് കുറവിലങ്ങാട് സ്വകാര്യ ബസുകള്‍ യഥേഷ്ടം സര്‍വ്വീസ് നടത്തുന്നു. എറണകുളം വൈക്കം ഭാഗത്തുനിന്നും വരുന്ന ബസുകള്‍ സെന്റട്രല്‍ ജങ്ഷനില്‍ നിന്നും കുറവിലങ്ങാട് പള്ളിക്കവലയിലെ ബസ് ടെര്‍മിനലിലെത്തി പാറ്റാനി ജങ്ഷന്‍ വഴി ബൈപാസിലൂടെ സര്‍വ്വീസ് നടത്തണമെന്ന ഹൈക്കോടതിയുടെ വിധി വെല്ലുവിളിച്ച് ചില ബസുകള്‍ പള്ളിക്കവലയിലെത്തി ബസ് തിരിച്ച് തിരികെ എം.സി. റോഡുവഴി സര്‍വ്വീസ് നടത്തുന്നതായാണ് പരാതി. പ്രധാനമായും വൈക്കംപാലാ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചില ബസ്സുകളാണ് നിയമം പാലിക്കാതെ ഇത്തരം സര്‍വ്വീസ് നടത്തുന്നത്. ഇതിനെതിരെ പ്രതിക്ഷേധിച്ച് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ യുവാവിനെ ബസ് തൊഴിലാളികള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.