മണങ്ങല്ലൂര്‍: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ വെളിച്ചവയല് കോളനി, മണങ്ങല്ലൂര്‍, അഞ്ചാം മൈല്‍ കടക്കഴ മേഖലകളില്‍ കുടിവെള്ളമെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
കരിമ്പുകയം കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈപ്പ് ലൈന്‍ വലിക്കുന്ന ജോലികളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പദ്ധതിക്കായി എന്‍.ജയരാജ് എംഎല്‍എ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. അഞ്ചാം മൈല്‍ കടക്കഴ ഭാഗത്തേക്കുള്ള പൈപ്പ് ലൈനിന്റെ പണികള്‍ പൂര്‍ത്തിയായി വരുന്നു. വെളിച്ചവയല് കോളനി, മണങ്ങല്ലൂര്‍ എന്നിവിടങ്ങളിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: