പെന്‍ഷന്‍ അദാലത്ത്

Tuesday 2 May 2017 10:27 pm IST

രാമപുരം: രാമപുരം ഗ്രാമപ്പഞ്ചായത്തിലെ നിലവില്‍ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക്, പെന്‍ഷന്‍ പരാതികള്‍ തീര്‍പ്പാക്കുന്നതിന് മേയ് 19ന് പഞ്ചായത്ത് ഹാളില്‍ അദാലത്ത് നടത്തുന്നു. പരാതികള്‍ മേയ് 2മുതല്‍ മേയ് 11വരെ പഞ്ചായത്ത് ഓഫീസില്‍ സ്വീകരിക്കും. അദാലത്തിന് നല്‍കുന്ന പരാതിയോടൊപ്പം പരാതിക്കാരന്റെ പേര്, പെന്‍ഷന്‍ ഐഡി, പെന്‍ഷന്‍ ഇനം, ആധാര്‍ നമ്പര്‍, അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, പരാതിയുടെ ചുരുക്കം, പരാതിക്കാവശ്യമായ രേഖകള്‍ എന്നിവ ഉണ്ടായിരിക്കണം. കൂട്ടിക്കല്‍: ഗ്രാമപ്പഞ്ചായത്തില്‍നിന്ന് സൂമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ നിലവില്‍ പെന്‍ഷന്‍ ലഭിക്കാത്തവര്‍ മേയ് 5നകം സെക്രട്ടറി മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണമെന്നും 10ന് നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണമെന്നും സെക്രട്ടറി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.