തിരുവനന്തപുരം: പെമ്പിളൈ ഒരുമൈയെക്കുറിച്ചുളള പരാമര്ശത്തിനിടെയുണ്ടായ നാക്കുപിഴവിനെക്കുറിച്ച് വിശദീകരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തനിക്ക് ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് നാക്കുപിഴവിന് കാരണമെന്നും ഭരണപക്ഷം മനുഷ്യത്വമില്ലാതെ അതുപോലും ആയുധമാക്കുകയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷണന് പറഞ്ഞു. ധനാഭ്യര്‍ത്ഥന ചര്‍ച്ചയ്ക്കിടെ എം.എം. ആരിഫ് ചിലരെ നാഗവല്ലി ബാധിച്ചുവെന്ന പരാമര്‍ശത്തെ തുടര്‍ന്നാണ് തിരുവഞ്ചൂര്‍ രോഷാകുലനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: