ഏറ്റുമാനൂര്‍ രാധാകൃഷ്ണനെ ആദരിച്ചു

Tuesday 2 May 2017 10:31 pm IST

കോട്ടയം: പൊതുപ്രവര്‍ത്തന രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ സപ്തതി ആഘോഷിക്കുന്ന മുതിര്‍ന്ന ബിജെപി നേതാവ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനെ നെല്ലിക്കല്‍ എസ്എന്‍ഡിപി ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൊതുപ്രവര്‍ത്തന രംഗത്ത് ശത്രുത പുലര്‍ത്താത്ത വ്യക്തിത്വത്തിനുടമയാണ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. വികസന സമിതി ചെയര്‍മാന്‍ കെ.ആര്‍. രാധാകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബിഡിജെഎസ് ട്രഷറര്‍ ഏ.ജി.തങ്കപ്പന്‍, ബിജെപി ജില്ലാ സെക്രട്ടറി സി.എന്‍.സുഭാഷ്,ബിഡിജെഎസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം,ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന സമിതി അംഗം കോരാ.സി.ജോര്‍ജ്, കെ.എന്‍.ഡി.നമ്പൂതിരി,ഡോ.ഇ.കെ.വിജയകുമാര്‍,എസ്.രാധാകൃഷ്ണന്‍,വാര്‍ഡ് അംഗം പ്രസീത.സി.രാജു,സി.കെ.പുരുഷോത്തമന്‍ നായര്‍,സുരേഷ് ശാന്തി കൊല്ലാട്, സുമാ മുകുന്ദന്‍,എം.പി.രാധാകൃഷ്ണന്‍, എന്‍.രാജേന്ദ്രകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.