ആടിനെ പുലി കൊന്നു

Tuesday 2 May 2017 10:33 pm IST

കാലടി: മലയാറ്റൂര്‍ ഇല്ലിത്തോട് ഒന്നാം ബ്ലോക്കില്‍ ആടിനെ പുലി കൊന്നു തിന്നു. പെരത്തേന്‍ വീട്ടില്‍ ശശിയുടെ വീടിന്റെ പുറകില്‍ ഗ്രില്ല് കൊണ്ട് ഉണ്ടാക്കിയ കൂട്ടിലാണ് ആടിനെ വളര്‍ത്തിയിരുന്നത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാര്‍ ആടിന്റെ അവശിഷ്ടം കണ്ടത്. റബ്ബര്‍ തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന വീടിന് സമീപത്ത് പുലിയുടേതെന്ന് കരുതുന്ന കാല്‍പ്പാടുകള്‍ കണ്ടിരുന്നു. ഈ വീടിനോട് തോട്ടടുത്തുള്ള ദര്‍ശന ധ്യാനകേന്ദ്രത്തില്‍ നിന്ന് രണ്ട് ദിവസം മുമ്പ് വളര്‍ത്തു നായയെ കാണാതായിരുന്നു. വനപാലകര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. ജനവാസകേന്ദ്രത്തില്‍ പുലി ഇറങ്ങിയത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശത്ത് ഇതിനു മുമ്പും പുലി വളര്‍ത്തു മൃഗങ്ങളെ കൊന്നു തിന്നതായി നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.