തിരുവനന്തപുരം: ശങ്കര ജയന്തി – തത്വജ്ഞാനി ദിനത്തോടനുബന്ധിച്ച് മേയ് ഒന്നിന് ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് 11 കേന്ദ്രങ്ങളിലായി ഗീത വിചാരസത്രങ്ങള്‍ സംഘടിപ്പിച്ചു. പുതിയ തലമുറയ്ക്ക് ഭഗവദ്ഗീത പഠനത്തില്‍ താത്പര്യം ജനിപ്പിക്കാനായി സാമൂഹിക കാഴ്ചപ്പാടോടെ ഗീതയെ അവതരിപ്പിക്കുക എന്നതാണ് ഗീത വിചാര സത്രത്തിന്റെ ഉദ്ദേശ്യം.
ഗീത സമഗ്ര ജീവിതദര്‍ശനം, ഗീതയും മാനേജ്മെന്റും, ഗീത സാമൂഹിക സമരസതയ്ക്ക്, ഗീതയും യുവാക്കളും തുടങ്ങിയ വിഷയങ്ങളില്‍ പ്രമുഖ പണ്ഡിതന്മാരും സാംസ്കാരിക നായകരും വിഷയങ്ങള്‍ അവതരിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, തേഞ്ഞിപ്പലം, കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളില്‍ നടന്ന വിചാരസത്രങ്ങളില് സ്വാമി വിവിക്താനന്ദസരസ്വതി (ചിന്മയാമിഷന്), ഡോ.കെ. മുഹമ്മദ് ബഷീര്‍ (വി.സി.കാലിക്കറ്റ് യൂണിവേഴ്സിറ്റി), ജസ്റ്റിസ് ബാബു മാത്യു ജോസഫ്, ഡോ.ബി. അശോക് (സെക്രട്ടറി, ആയുഷ)്, ഡോ.കെ.എസ്.രാധാകൃഷ്ണന് (മുന്‍ പിഎസ്സി. ചെയര്മാന്), എം. ലക്ഷ്മികുമാരി (അധ്യക്ഷ, വിവേകാനന്ദ വേദിക് ഫൗണ്ടേഷന്), ഡോ.സിറിയക് ജോസഫ് (മുന്‍ വിസി എംജി യൂണിവേഴ്സിറ്റി), സി. രാധാകൃഷ്ണന് (പ്രമുഖ എഴുത്തുകാരന്). ജെ. നന്ദകുമാര്‍ (ദേശീയ സംയോജക് പ്രജ്ഞാപ്രവാഹ)്, ആര്.സഞ്ജയന് (ജോയിന്റ് ഡയറക്ടര്‍, ഭാരതീയവിചാരകേന്ദ്രം), ആര്.സുജാതന്‍ (സീനിയര്‍ ജേര്‍ണലിസ്ററ്), ഡോ.എന്‍. ഗോപാലകൃഷ്ണന് (ഡയറക്ടര്‍, സയന്റിഫിക് ഹെറിട്ടേജ)്, ഡോ.എം.എം.ബഷീര്‍, ഡോ. ജയമണി, ഡോ. ലക്ഷ്മി ശങ്കര്‍, കെ.പി. രാധാകൃഷ്ണന്, സ്വാമി കൃഷ്ണാത്മജാനന്ദ, ഡോ. ഗംഗോപാദ്ധ്യായ (പ്രൊഫസര്‍ ഐഐഎം, കോഴിക്കോട)്, ജി.കെ. സുരേഷ് ബാബു, സ്വാമിനി ജ്ഞാനാഭനിഷ്ഠ, പ്രൊഫ. അബ്ദുള്‍ അസീസ്, മാധവന് മാസ്റ്റര്‍ പയ്യാവൂര്‍, കെ.നന്ദകുമാര്‍, ക.ഭാ.സുരേന്ദ്രന്, വിനയരാജന്‍, പ്രൊഫ.സുരേഷ്ബാബു, രാഹുല്‍ ഈശ്വര്‍, അഡ്വ. ഇ.കെ സന്തോഷ്, സ്വാമിനി ശിവാമൃതചൈതന്യ, അഡ്വ.എ.വി. കേശവന്, പി. ഉണ്ണികൃഷ്ണന്, നാരായണശര്‍മ്മ, രഘുനാഥന്‍നായര്‍, കെ.സി. സുധീര്‍ബാബു, ഡോ.കെ.എന്‍. മധുസൂദനന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: