കണ്ണൂര്‍: ജില്ലാ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായുളള എംപ്ളോയിബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ്6 ന് രാവിലെ 10 മണി മുതല്‍ 1.30 വരെ ഇന്റര്‍വ്യൂ നടത്തും. ഡാറ്റാ എന്‍ട്രി (ബിരുദം), ടെലി കോളര്‍, ഷോറൂം സെയില്‍സ് എക്സിക്യൂവ് ,അക്കൗണ്ടന്റ്, റിസപ്ഷണിറ്റ് (ബിരുദം സ്ത്രീ) ഓട്ടോമൊബൈല്‍ ടെക്നീഷ്യന് തുടങ്ങിയ തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ. താല്പര്യമുളള യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ളോയിബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.ഫോണ്‍ 04972707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: