കാക്കനാട്: ഉടുമ്പിനെ വീട്ടില്‍ വളര്‍ത്തി വില്ക്കാന് ശ്രമിച്ചയാള്‍ പിടിയില്‍. ചമ്പക്കര നറുതുരത്തില് വീട്ടില്‍ തോമസ് ബിനുവി (40)യെയാണ് എസ്പിസിഎ സംഘവും വൈല്‍ഡ് ലൈഫ് ക്രൈം കണ്ട്രോള് ബ്യൂറോയും ചേര്‍ന്ന് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നാണ് ഉടുമ്പിനെ കസ്റ്റഡിയിലെടുത്തത്.
പിടികൂടിയ ഉടുമ്പിന് നാലര അടി നീളമുണ്ട്. വിപണയില്‍ 15,000 മുതല്‍ 20,000 രൂപയ്ക്കാണ് ഇവയെ വില്‍ക്കുന്നത്. മരട് സ്വദേശിനിയില്‍ നിന്നാണ് ഉടുമ്പിനെ വാങ്ങിയതെന്ന് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: