കൊച്ചി: അയ്യപ്പന്‍കാവ് അയ്യപ്പന് കോവിലിലെ അഷ്ടബന്ധ നവീകരണച്ചടങ്ങുകള് സമാപിച്ചു. തന്ത്രി അഴീക്കോട് കെ.ജി. ശ്രീനിവാസന്, മേല്‍ശാന്തി ചെറായി പി.എ. സുധി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.
അഷ്ടബന്ധ നവീകരണ ദിനത്തില്‍ രാവിലെ ബ്രഹ്മകലശ പൂജ, സഹസ്രനാമാര്‍ച്ചന എന്നിവ നടന്നു. തുടര്‍ന്ന് അഷ്ടബന്ധ നവീകരണവും കലാശാഭിഷേകവും സഹസ്രകലശാഭിഷേകവും മഹാനിവേദ്യവും നടന്നു. വൈകിട്ട് മട്ടന്നൂര്‍ ശ്രീകാന്ത് മാരാരുടെ പ്രമാണത്തില്‍ 51ലേറെ കലാകാരന്മാര് അണിനിരന്ന കാഴ്ചപ്പൂരം കാണാന്‍ നൂറുകണക്കിനു ഭക്തരാണ് എത്തിയത്.
രാത്രി പുഷ്പാഭിഷേകത്തിനും അത്താഴപ്പൂജയ്ക്കും പിന്നാലെ ആറാട്ടുകുളത്തില്‍ അവഭൃഥ സ്നാനം നടന്നു.
ശ്രീനാരായണ സമാജം പ്രസിഡന്റ് സി.എം. ശോഭനന്, സെക്രട്ടറി പി.ഐ. രാജീവ്, വൈസ് പ്രസിഡന്റ് ടി.കെ. സുരേഷ് ബാബു, ജോ. സെക്രട്ടറി എം.ആര്. ശ്രീനിവാസന്, ട്രഷറര്‍ പി.പി. സലിം കുമാര്‍, ദേവസ്വം മാനേജര്‍ സി.ആര്. രമേശ് ബാബു എന്നിവരടങ്ങുന്ന ഭരണസമിതിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: