കൊച്ചി: രാജ്യത്തിന്റെ വികസന നയം ജല കേന്ദ്രീകൃതമാകണമെന്ന് ബിജെപി സംസഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി ജല സ്വരാജ് പരിപാടിയുടെ ഓഡിയോ സിഡി പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം.
എം.കെ. അര്ജ്ജുനന് മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വഹിച്ച ജല സ്വരാജ് ഓഡിയോ സിഡിയുടെ പ്രകാശനം സാഹിത്യകാരന് കെ.എല്‍. മോഹനവര്‍മ്മ, സംവിധായകന് വേണു വി. നായര്‍ക്കു നല്കി നിര്‍വഹിച്ചു. ഗായകരായ കലാഭവന്‍ സാബു, പ്രദീപ് പള്ളുരുത്തി ഗാന രചയിതാവ് കൊച്ചിന് വര്‍ഗീസ് തുടങ്ങിയവരെയും ആദരിച്ചു.
ഡോ. സി.എം. ജോയ് അദ്ധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍, പ്രൊഫ.എസ്. സീതാരാമന്, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, എന്‍.പി. ശങ്കരന്‍കുട്ടി, ഡോ.ഇന്ദുചൂഡന്, വി.എന്‍. വിജയന്, വി.എസ്. സത്യന്, കെ.എസ്. ഷൈജു, എം.എന്‍. മധു തുടങ്ങിയവര്‍ സംസാരിച്ചു.
‘എന്റെ മീനാക്ഷി’ റിലീസ് നടന്നു
കൊച്ചി: തെരുവുനായ ആക്രമണത്തിനെതിരെയുള്ള ഹ്രസ്വചിത്രമായ എന്റെ മീനാക്ഷിയുടെ യൂട്യൂബ് റിലീസ് എറണാകുളം പ്രസ് ക്ലബില്‍ ബാലതാരം മീനാക്ഷി ഉദ്ഘാടനം ചെയ്തു. ചിത്രത്തില്‍ മീനാക്ഷിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫോട്ടോ മാജിക് പ്രൊഡക്ഷനും ജിക്സി എന്റര്‍ടെയിന്‍മെന്‍സും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് അനില്‍ രാജാണ്. ഷമ്മി തിലകന്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: