തിരുവനന്തപുരം : വട്ടിയൂര്ക്കവാ തിട്ടമംഗലം സ്വദേശിയും ഇമ്മാനുവല്‍ കോളേജ് വിദ്യാര്‍ത്ഥിയുമായ കൃഷ്ണനുണ്ണി (19)യുടെ ദുരൂഹ മരണത്തില്‍ പോലീസ് അന്വേഷണം ഫലപ്രദമാകാത്തതില്‍ പ്രതിഷേധിക്കാന്‍ കൃഷ്ണനുണ്ണി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഹിന്ദു ഐക്യവേദി രാഷ്ട്രീയ പാര്‍ട്ടികള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, ക്ലബ്ബുകള്‍ തുടങ്ങിയവയുടെ ഭാരവാഹികളാണ് ആക്ഷന്‍ കൗണ്‍സിലിലുള്ളത്. സമരസമിതി ചെയര്‍മാനായി കെ.വി. രാജേന്ദ്രന് ജനറല്‍ കണ്‍വീനറായി കാച്ചാണി വിനോദ്, ട്രഷറായി എസ്. ബാബു എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ പി. സുധാകരന്, ബിജെപി നഗരസഭാ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ വി.ജി. ഗിരികുമാര്‍ ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സന്ദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: