ഭഗവദ്ഗീത സന്ദേശമെത്തിക്കുന്നതില്‍ പി.പരമേശ്വരന്റേത് സ്തുത്യര്‍ഹ സേവനം: സ്വാമി വിവിക്താനന്ദ സരസ്വതി

Tuesday 2 May 2017 11:42 pm IST

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ചു നടന്ന ഗീതാവിചാരസത്രം ചിന്മയ മിഷന്‍ കേരള ഘടകം അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. തന്റെ കര്‍മ്മ പഥത്തില്‍ ഏതൊരു ദൗത്യത്തിനും പരമേശ്വര്‍ജി പ്രമുഖ സ്ഥാനമാണ് നല്‍കിയിട്ടുളളത് പുതു തലമുറ ഗീതാ സന്ദേശ വാഹകരാകണമെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ് . അതുകൊണ്ടുതന്നെ സമൂഹത്തില്‍ ഭഗവത് ഗീത സന്ദേശമെത്തിക്കുന്നതില്‍ അദ്ദേഹം സ്തുത്യര്‍ഹ സേവനമാണ് വഹിച്ചിട്ടുളളതെന്ന് വിവിക്താനന്ദ പറഞ്ഞു. ഭഗവത്ഗീത ഭാരതത്തിന്റെ അന്തഃസത്തയാണെങ്കിലും വിദേശ രാജ്യങ്ങളിലെ വിദ്യാലയങ്ങളില്‍ പാഠ്യവിഷയമാണെന്നും സ്വാമി വിവിക്താനന്ദ ചൂണ്ടിക്കാട്ടി. ദേശസ്‌നേഹമല്ലാ വേണ്ടതെന്ന നിലപാടാണ് സോഷ്യലിസ്റ്റ് ഭരണാധികാരികള്‍ക്കുളളതെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.വ്യക്തമായ ധാരണയില്ലാതെ സ്വാതന്ത്ര്യം കിട്ടിയതു മുതല്‍ ഇന്നുവരെ സോഷ്യലിസ്റ്റുകള്‍ വട്ടം തിരിയുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ. രഘുനാഥന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആഘോഷസമിതി അദ്ധ്യക്ഷന്‍ സുരേഷ് മോഹന്‍, ഡോ. കെ.യു. ദേവദാസ്, ഡോ.കെ.എന്‍. മധുസുദനന്‍ പിളള, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ. എം.എസ്. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭഗവത്ഗീത യുവജനതയ്ക്കും യുവത്വത്തിനും എന്ന വിഷയത്തെ ആസ്പദമാക്കി ഗൂരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അസി. പ്രൊഫസര്‍ ഡോ. ലക്ഷ്മി ശങ്കര്‍, ഭഗവത്ഗീതയുടെ സമഗ്രമാനവ ദര്‍ശനം എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് അദ്ധ്യക്ഷന്‍ എന്‍. ഗോപാലകൃഷ്ണന്‍, ഭഗവത് ഗീതയും സാമൂഹിക സമരസതയുമെന്ന വിഷയത്തില്‍ പ്രജ്ഞാ പ്രവാഹ് അഖിലഭാരതീയ സംയോജക് ജെ. നന്ദകുമാര്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഡോ. ബി. അശോക് ആഘോഷസമിതി ചെയര്‍മാന്‍ പി. അശോക് കുമാര്‍, ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, സ്ഥാനീയ സമിതി അദ്ധ്യക്ഷന്‍ എം.വിജയന്‍ നായര്‍, ജില്ലാ സമിതി ഉപാദ്ധ്യക്ഷന്മാരായ പ്രൊഫസര്‍ എന്‍.പ്രസന്ന കുമാര്‍, പി.എസ്. പ്രസന്ന കുമാര്‍, കാര്യദര്‍ശി എസ്. രാജന്‍ പിളള, സഹകാര്യദര്‍ശി വി.എസ്. സജിത് കുമാര്‍, സമിതിയംഗം ഡോ.എസ്. ശ്രീകലാദേവി എന്നിവര്‍ സംസാരിച്ചു .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.