ന്യൂദല്‍ഹി: ദല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്ന് ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു.
പാര്‍ട്ടി നേതൃത്വത്തിന് നേരെ ശക്തമായ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസ് വീണ്ടും രംഗത്ത്. ജനവികാരം മനസിലാക്കുന്നതില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പരാജയപ്പെട്ടുവെന്ന് കുമാര്‍ വിശ്വാസ് ആരോപിച്ചു. ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ, കുമാര്‍ വിശ്വാസിനെതിരേ പ്രതികരണവുമായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ രംഗത്തെത്തി. കുമാര്‍ വിശ്വാസ് ഇക്കാര്യം പരസ്യമയി പറഞ്ഞത് ശരിയായില്ലെന്നും പരാതിയുണ്ടെങ്കില്‍ അത് പാര്‍ട്ടിവേദിയില്‍ പറയണമായിരുന്നുവെന്നും മനീഷ് സിസോദിയ കുറ്റപ്പെടുത്തി. എന്നാല്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്നാണ് ഇതിനോടുള്ള കുമാര്‍ വിശ്വാസിന്റെ പ്രതികരണം.
വിവാദങ്ങള്‍ ശക്തമായതോടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാള്‍ പരസ്യ പ്രസ്താവനകള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: