കൊട്ടാരക്കര: ഡ്യൂട്ടി സമ്പ്രദായത്തില്‍ മാറ്റം വരുത്തിയ മാനേജ്മെന്റ് തീരുമാനത്തല്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ നടത്തിയ സമരം കൊട്ടാരക്കര ഡിപ്പോയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. 111 സര്‍വീസ് നടത്തേണ്ടിയിരുന്ന ഡിപ്പോയില്‍ 58 സര്‍വീസുകള്‍ മാത്രമാണ് നടന്നത്. ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും സമാന്തര സര്‍വീസുകളും ലോക്കല്‍ സര്‍വീസുകളും പലതും വെട്ടിചുരുക്കിയത് യാത്രക്കാരെ വലച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: