കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെതിരെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗവും സിപിഎമ്മും കൈകോര്‍ക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി സഖറിയാസ് കരുവേലിയെ സിപിഎം പിന്തുണക്കുകയാണ്.
അതേസമയം മാണിയുടെ നീക്കത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നത ഉയര്‍ന്നിട്ടുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ യുഡിഎഫ് ബന്ധം തുടരുമെന്ന പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമാണിതെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
കേരളാ കോണ്‍ഗ്രസ് മാണിവിഭാഗം കരാര്‍ ലംഘിച്ചുവെന്നും അവര്‍ കാണിച്ചത് വിശ്വാസവഞ്ചനയാണെന്നും അതിനാല്‍ ജോസ് കെ മാണി എംപി സ്ഥാനം രാജിവയ്ക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
സിപിഎമ്മിന്റെ ഈ നടപടിക്കെതിരെ സിപിഐയും രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: