കാറ്റും മഴയും; കരുവാരക്കുണ്ട് മേഖലയില്‍ കനത്ത നാശനഷ്ടം

Wednesday 3 May 2017 12:03 pm IST

കരുവാരകുണ്ട്: കഴിഞ്ഞ ദിവസം അനുഭവപ്പെട്ടകാറ്റിലും മഴയിലും കരുവാരകുണ്ട് മേഖലയില്‍ കനത്ത നാശനഷ്ടം. അരിമണല്‍ പൂച്ചപ്പടിയിലെ ചെറുമല മുഹമ്മദിന്റെ വീടിനു മുകളില്‍ തെങ്ങ് കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്ന ഉടനെ വലിയ ശബ്ദത്തോടെയാണ് തെങ്ങ് വീടിന് മുകളിലേക്ക് കടപുഴകി വീണത് തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന മകന്‍ അനൂപിന്റെ കൈക്ക് സാരമായ പരിക്ക് പറ്റി. കുട്ടത്തി, അരിമണല്‍, നിലാഞ്ചേരി ഭാഗങ്ങളില്‍ റബ്ബര്‍, കമുക്, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ വന്‍തോതില്‍ നശിച്ചു. കുലച്ച ആയിരക്കണക്കിന് നേന്ത്രവാഴകള്‍ കാറ്റില്‍ നിലംപൊത്തി. തുവ്വൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളിലും കൃഷി നാശമുണ്ടായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.