ഓരോരുത്തരും അര്‍ജ്ജുനനായി മാറാന്‍ ശ്രമിക്കണം: സ്വാമി ചിദാനന്ദപുരി

Wednesday 3 May 2017 12:08 pm IST

തേഞ്ഞിപ്പലം: ജീവിത പ്രശ്‌നങ്ങളെ ഭയക്കുന്നവര്‍ മഹാഭാരതത്തിലെ അര്‍ജ്ജുനനെ മാതൃകയാക്കണമെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഭഗവത്ഗീതയുടെ സാമൂഹിക പ്രസക്തിയെന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ തങ്ങളുടെ സ്ഥാനത്ത് അര്‍ജ്ജുനനെ പ്രതിഷ്ഠിക്കണം. കുരുക്ഷേത്ര യുദ്ധം വിജയിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് ഭഗവാന്‍ ശ്രീകൃഷ്ണനാണ്. ഓരോരുത്തരും സ്വയം അര്‍ജ്ജുനനായി മാറിയാല്‍ നമ്മുടെ ഉള്ളിലുള്ള ശ്രീകൃഷ്ണനെ കണ്ടെത്താന്‍ സാധിക്കും സ്വാമി പറഞ്ഞു. സെമിനാര്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ചാരിറ്റബിള്‍ സൂപ്രണ്ട് ഡോ.പി.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. കെ.സി.വിനയരാജ്, സുരേഷ്ബാബു കിള്ളിക്കുറിശ്ശിമംഗലം, കെ.പി.അബ്ദുള്‍ അസീസ് എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സനാതനധര്‍മ്മ പീഠം കോഡിനേറ്റര്‍ സി.ശേഖരന്‍, വിചാരകേന്ദ്രം ജില്ലാ ഭാരവാഹികളായ ശ്രീധരന്‍ പുതുമന, രാമചന്ദ്രന്‍ പാണ്ടിക്കാട്, പി.കെ.വിജയന്‍, പി.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.