കേദാര്‍നാഥ്: രാജ്യത്തുടനീളം വിഐപി സംസ്ക്കാരം ഉപേക്ഷിക്കേണ്ടതുണ്ടെന്ന് പെരുമാറ്റത്തിലൂടെ തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കേദാര്‍നാഥ് ക്ഷേത്രത്തില്‍ വച്ചാണ് മോദി ‘ഇപിഐ'(എവരി പേഴ്സണ്‍ ഇംപോര്‍ട്ടന്റ്) സംസ്ക്കാരം കാട്ടി ജനങ്ങള്‍ക്ക് മാതൃകയായത്. കേദാര്‍ ക്ഷേത്രത്തിലെത്തിയ മോദി രുദ്രാഭിഷേക ചടങ്ങിനായി തയ്യാറെടുക്കുമ്പോഴാണ് സംഭവം.
രുദ്രാഭിഷേകത്തിന് മുന്നോടിയായി മോദിയുടെ ചെരുപ്പ് അഴിക്കുന്നതിനായെത്തിയ വ്യക്തിയെ വിനയപൂര്‍വ്വം അതില്‍ നിന്ന് പിന്തിരിപ്പിച്ചാണ് മോദി മാതൃകയായത്.
കഴിഞ്ഞ ദിവസം അകാശവാണിയിലൂടെ നടത്തുന്ന പ്രതിമാസ പരിപാടിയായ ‘മന് കി ബാത്തിലൂടെ’ വിഐപി സംസ്ക്കാരം ഉപേക്ഷിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘ഇപിഐ’ സംസ്ക്കാരമാണ് പിന്തുടരേണ്ടതും അനുവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: