ശ്രീനഗര്‍: ജമ്മു കശ്മീരിൽ തോക്കുധാരികളായ ഭീകരര്‍ വീണ്ടും ബാങ്ക് കൊള്ളയടിച്ചു. 4.92 ലക്ഷം രൂപയാണ് ഭീകരര്‍ ബാങ്കില്‍ നിന്നു കൊള്ളയടിച്ചത്. പുല്‍വാമ ജില്ലയിലെ വാഹിബര്ഗിലുള്ള ഇലക്വായി ദേഹതി ബാങ്കിന്റെ ശാഖയിലാണ് കൊള്ള നടന്നത്. ജീവനക്കാരെ തോക്കുകാട്ടി ഭീഷണപ്പെടുത്തിയ ശേഷം പണവുമായി ഭീകരര്‍ കടക്കുകയായിരുന്നു.
ചൊവ്വാഴ്ച കുല്‍ഗാമില്‍ ഇതേ ബാങ്കിന്റെ ശാഖ ഭീകരര്‍ കൊള്ളയടിച്ചിരുന്നു. ഇവിടെയും ജീവനക്കാരെ തോക്കുകാട്ടി ഭീഷണപ്പെടുത്തിയ ശേഷം പണവുമായി ഭീകരര്‍ കടക്കുകയായിരുന്നു. 65,000 രൂപ കുല്‍ഗാമില്‍ നിന്നു ഭീകരര്‍ തട്ടിയെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: