കണ്ണൂര്‍: പയ്യന്നൂര്‍ – വെള്ളൂര്‍ തപാല്‍ ഓഫീസ് ബസ് സ്റ്റോപ്പ് വഴി യാത്രക്കാരുടെ വര്‍ധനവിനനുസരിച്ച് കൂടുതല്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ദേശീയ പാത റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസുകള്‍ വെള്ളൂര്‍ തപാല്‍ ഓഫീസ് സ്റ്റോപ്പില്‍ നിര്ത്തുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ ഒരു സിവില്‍ പോലീസ് ഓഫീസറെ നിയമിക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.
ഇതുവഴി കടന്നുപോകുന്ന സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് വെള്ളൂര്‍ തപാല്‍ ഓഫീസ് ജംഗ്ഷനില്‍ ബസ് നിര്‍ത്താന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണം. നിര്‍ദ്ദേശം പാലിക്കാത്ത ബസ് ഉടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് നടപടി സ്വീകരിക്കണം.
വെള്ളൂര്‍ തപാല്‍ ഓഫീസ് ബസ് സ്റ്റോപ്പില്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകള്‍ നിര്‍ത്താറില്ലെന്ന് പരാതിപ്പെട്ട് വെള്ളൂര്‍ സ്വദേശി കെ.വി.ഗോപാലന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് കണ്ണൂര്‍ ആര്റ്റിഒക്കും ജില്ലാ പോലീസ് മേധാവിക്കും കെഎസ്ആര്‍ടിസി എംഡിക്കും അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: