കണ്ണൂര്‍: നാല്പത്തിയൊന്നാമത് സംസ്ഥാന പഞ്ചഗുസ്തി മത്സരങ്ങള്‍ ഏഴിന് കണ്ണൂര്‍ ജൂബിലി ഹാളില്‍ നടക്കും. കേരള ആം റസ്ലിങ്ങ് അസോസിയേഷനും കണ്ണൂര്‍ ജില്ലാ ആം റസ്ലിങ്ങ് അസോസിയേഷനും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്സ്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായി പുരുഷവനിത വിഭാഗങ്ങളില്‍ വ്യത്യസ്ത ഭാര ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. കേരളത്തിലെ പതിനാല് ജില്ലകളില്‍നിന്നായി അഞ്ഞൂറില്പരം പഞ്ചഗുസ്തി താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. കേരളാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകാരത്തോടെയാണ് മത്സരങ്ങളെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴിന് കാലത്ത് 10 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ടി.ഒ.മോഹനന്, കെ.പ്രമോദ്, വി.പി.പവിത്രന് മാസ്റ്റര്‍, എം.ഡി.റാഫേല്‍, കെ.വി.മനോഹരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: