ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ബിജെപി പ്രവര്‍ത്തന നിധി ശേഖരണത്തിന്റെ ഉദ്ഘാടനം ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് ആനിയമ്മ ടീച്ചര്‍ നിര്‍വഹിച്ചു.
ചെറുപുഴ ടൗണിലെ ടീ സ്റ്റാള്‍ ഉടമ അശോകനില്‍ നിന്നും സംഭാവന സ്വീകരിച്ചു കൊണ്ടാണ് നിധി സമാഹരണത്തിന് തുടക്കം കുറിച്ചത്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മോഹനന് പാലങ്ങാടന്‍, സെക്രട്ടറി രാജു ചുണ്ട, ഹരിജന്‍ മോര്‍ച്ചാ ജില്ലാ പ്രസിഡന്റ് കെ.കെ.സുകുമാരന്‍, മണ്ഡലം വൈസ് പ്രസിഡന്റ് മോഹനന് പലേരി, കല്ലറ നാരായണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: