മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണിലും പരിസരത്തും വ്യാപാര സ്ഥാപനങള് അടച്ചിട്ട് പൊതു ശുചീകരണം നടത്തി. ശുചീകരണത്തിന് വ്യാപാരികളോടൊപ്പം രാഷ്ടീയ പാര്‍ട്ടികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സാമൂഹ്യസാംസ്കാരിക സംഘടനകള്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു. വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിട്ടു കൊണ്ട് ശുചീകരണം നടത്തുവാന്‍ വ്യാപാരികള്‍ ആഹ്വാനം ചെയ്തപ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നെങ്കിലും മലബര്‍ പ്ലാസ ഷോപ്പിംഗ് കോംപ്ലക്സിലേയും പഴയ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലേയും ചിലരും ഉള്‍പ്പെടെ അപൂര് ചില വ്യാപാരികള്‍ മാത്രമാണ് ശുചീകരണത്തില്‍ പങ്കാളികളായത്. നരസഭയില്‍ ഡങ്കിപ്പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കഴിഞ്ഞ ദിവസം മുതല്‍ മൂന്ന് ബുധനാഴ്ചകളില്‍ പൊതുശുചീകരണം നടത്തുവാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: