മോട്ടോര്‍ തൊഴിലാളികളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച്

Wednesday 3 May 2017 7:20 pm IST

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മോട്ടോര്‍ തൊഴിലാളി ക്ഷേമബോര്‍ഡ് സ്തംഭനാവസ്ഥയിലാണെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡിനെ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ മസ്ദൂര്‍ സംഘ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ ഓട്ടോ തൊഴിലാളിയും പ്രതിവര്‍ഷം 1200 രൂപ ക്ഷേമ ബോര്‍ഡില്‍ വിഹിതം അടയ്ക്കുന്നുണ്ട്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം യാതൊരു ആനുകൂല്യവും വിതരണം ചെയ്തിട്ടില്ല. വിജയകുമാര്‍ പറഞ്ഞു. മോട്ടോര്‍ മസ്ദൂര്‍സംഘം സംസ്ഥാന പ്രസിഡന്റ് സി. ജ്യോതിഷ്‌കുമാര്‍, ബസ് ഓപ്പറേറ്റേഴ്‌സ് സംസ്ഥാന പ്രസിഡന്റ് ആര്‍. രഘുരാജ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശിവജി സുദര്‍ശന്‍, ജില്ലാ സെക്രട്ടറി കെ. മനോഷ്‌കുമാര്‍, ഓട്ടോ മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി ബി. സതികുമാര്‍, പ്രസിഡന്റ് സി.ബാബുക്കുട്ടന്‍, ജില്ലാ ടെമ്പോ യൂണിയന്‍ സെക്രട്ടറി ഗോവിന്ദ് ആര്‍. തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.