ന്യൂദല്‍ഹി: കോഴക്കേസില്‍ മുംബൈയിലെ ആദായ നികുതി വകുപ്പ് കമ്മീഷണര്‍ അടക്കം ആറു പേരെ സിബിഐ അറസ്റ്റു ചെയ്തു. ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ നിന്ന് 19 ലക്ഷം വാങ്ങിയ കേസില്‍ ആദായ നികുതി കമ്മീഷണര്‍ ബി ബി രാജേന്ദ്ര പ്രസാദും അഞ്ചു പേരുമാണ് അറസ്റ്റിലായത്.
അഞ്ചു പേര് മുബൈയിലും രാജേന്ദ്ര പ്രസാദ് അടക്കം രണ്ടു പേര് വിശാഖപട്ടണത്തുമാണ് അറസ്റ്റിലായത്. റെയ്ഡില്‍ ഇവരുടെ വസതികളില്‍ നിന്ന് ഒന്നരക്കോടി രൂപ സിബിഐ പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: