ന്യൂദല്‍ഹി: ചമ്പാരണ്‍ സത്യഗ്രഹത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ദല്‍ഹി രാജ്ഘട്ടിലെ ഗാന്ധി സ്മൃതി ആന്റ് ദര്ശന് സമിതിയില്‍ രാഷ്ട്രീയ സ്വച്ഛതാ കേന്ദ്രം സ്ഥാപിക്കുമെന്ന് കേന്ദ്ര സാംസ്കാരിക, ടൂറിസം സഹമന്ത്രി ഡോ. മഹേഷ് ശര്‍മ്മ അറിയിച്ചു.
സാംസ്കാരിക മന്ത്രാലയത്തിന്റെ ശുചിത്വ പക്ഷാചരണത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പക്ഷാചരണത്തിന്റെ ഭാഗമായി സാംസ്കാരിക മന്ത്രാലയം 275 മണിക്കൂര്‍ ശുചിത്വ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചതായി ഡോ. മഹേഷ് ശര്‍മ്മ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: