ന്യൂജേഴ്സി: മറ്റൊരാളുടെ ജീവന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മോഷണത്തിനിരയായ ഇന്ത്യക്കാരന് അമേരിക്കന്‍ പോലീസിന്റെ പാരിതോഷികം. അനില്‍ വന്നാവല്ലി എന്ന 34കാരന് ആയിരം ഡോളറാണ് ലഭിച്ചത്.
ന്യൂജെഴ്സിയിലെ എഡിസണ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. അനിലിന് ഒപ്പം നിന്ന മാധുരി റെച്ചര്ല എന്ന സ്ത്രീ പ്ലാറ്റ്ഫോമില്‍ നിന്ന് ട്രാക്കിലേക്കു കുഴഞ്ഞു വീണു. അനില്‍ ഉടന്‍ ട്രാക്കിലേക്കു ചാടി മാധുരിയെ രക്ഷിച്ചു. എന്നാല്‍ അപ്പോഴേക്ക് അനിലിന്റെ ബാഗ് ആരോ മോഷ്ടിച്ചിരുന്നു. ലാപ്ടോപ്പും ഹെഡ്ഫോണും 200 ഡോളറും ബാഗിലുണ്ടായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ അനിലിന്റെ ചെയ്തിയെ പ്രശംസിച്ച് പ്രത്യേക റിപ്പോര്‍ട്ടുകള്‍ നല്കി.
ഇതെത്തുടര്‍ന്നാണ് ന്യൂജെഴ്സി പോലീസ് ചീഫ് തോമസ് ബ്രയാന്‍ പാരിതോഷികം പ്രഖ്യാപിച്ചത്. മറ്റൊരാളെ രക്ഷിക്കാന്‍ അനില്‍ ശ്രമിച്ച സമയത്ത് മോഷണം നടത്തിയത് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്നും തോമസ് ബ്രയാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: