ആലപ്പുഴ: കേന്ദ്ര കൃഷി സഹമന്ത്രി സുദര്ശന് ഭഗത് ഇന്ന് കുട്ടനാട് സന്ദര്‍ശിക്കും. ജില്ലാ കൃഷി വിജ്ഞാനകേന്ദ്രം കുട്ടനാട്ടിലെ മുട്ടാര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന കാലാവസ്ഥാനുസൃത കൃഷി സമ്പ്രദായങ്ങളുടെ ദേശീയ പദ്ധതിയുടെ ഗുണഫലങ്ങള്‍ നേരിട്ടറിയുന്നതിനാണ് സന്ദര്‍ശനം. മുട്ടാര്‍ എന്‍എസ്എസ് കരയോഗം ഹാളില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന കര്‍ഷക കൂട്ടായ്മയില്‍ അദ്ദേഹം പങ്കെടുക്കും.
കൃഷിസ്ഥലങ്ങളും സന്ദര്‍ശിക്കും. ദേശീയതലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി നടപ്പാക്കുന്ന ഈ പദ്ധതിക്കായി കേരളത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക പഞ്ചായത്താണ് മുട്ടാര്‍. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനുള്ള പുത്തന്‍ കൃഷിസമ്പ്രദായങ്ങളെ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്തുന്നതാണ് പദ്ധതി.
ബംഗളൂരു സോണല്‍ ഡയറക്ടര്‍ ഡോ. ശ്രീനാഥ് ദീക്ഷിത്, സിപിസിആര്‍ഐ പ്രാദേശിക കേന്ദ്രം മേധാവി ഡോ. വി. കൃഷ്ണകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി ഈപ്പന്, ഡോ. പി. മുരളീധരന് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: