കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാരുടെ സമരം: നിരവധി സര്‍വ്വീസുകള്‍ മുടങ്ങി

Wednesday 3 May 2017 8:20 pm IST

കാസര്‍കോട്: അശാസ്ത്രീയമായ ജോലി സമയ പരിഷ്‌കരണം മൂലം മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെ അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് ബിഎംഎസ് ഉള്‍പ്പെടെയുള്ള മെക്കാനിക്കല്‍ വി ഭാഗം തൊഴിലാളികള്‍ പണിമുടക്കിയതിനെ തുടര്‍ന്ന് നിരവധി സര്‍വ്വീസുകള്‍ മുടങ്ങി. കാസര്‍ കോട് ഡിപ്പോയില്‍ 65 എണ്ണത്തില്‍ 39 എണ്ണം മാത്രമാണ് സര്‍വ്വീസ് നടത്തിയത്. അതില്‍ പലതും ഉച്ചയോടെ തകരാറുകള്‍ സംഭവിച്ചതിനാല്‍ നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. രാവിലെ 6 മണിമുതല്‍ 10 മണിവരെയും, 10 മുതല്‍ ഉച്ച യ്ക്ക് രണ്ട് വരെയും, തുടര്‍ന്ന് രാത്രി 10 വരെയും, പിറ്റേന്ന് രാവിലെ 6 മണിവരെയുമാണ് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരുടെ ജോലി സമയം തീരുമാനിച്ചിരിക്കുന്നത്. രാത്രി 10 മണിക്ക് ജോലി തീരുന്നവനും, രാവിലെ 6 മണിക്ക് ജോ ലിയ്ക്ക് കയറേണ്ടയാള്‍ക്കും വന് പോകുവാന്‍ ബസ്സുകള്‍ ഇല്ലാത്തതിനാല്‍ ഡിപ്പോയില്‍ തന്നെ താമസിക്കേണ്ടി വരുന്നു. ഈ ജീവനക്കാരന് വീട്ടില്‍ പോലും പോകുവാന്‍ കഴിയാതെ മണിക്കൂറുകള്‍ വെ റുതേ ജോലി സ്ഥലത്ത് തന്നെ കഴിയേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്ന ശുശീല്‍ ഖന്ന റിപ്പോര്‍ ട്ട് പ്രകാരം പത്തായിരം രൂപയില്‍ താഴെ വരുമാനമുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാനാണ് കോര്‍പ്പറേഷന്‍ തയ്യാറെടുക്കുന്നത്. ഇത് വഴി മലയോര, കടലോര മേഖലകളിലേയും, കൂടാതെ പല രാത്രികാല സര്‍വ്വീസുകളും മുടങ്ങുമെന്ന് ജീവനക്കാര്‍ പറയുന്നു. മെക്കാനിക്കല്‍ ജീവനക്കാരുടെ ഷൂ, യുണിഫോം തുടങ്ങിയ അലവന്‍സുകള്‍ നല്‍കിയിട്ട് വര്‍ഷങ്ങളായി. ശബള പരിഷ്‌കരണം നടപ്പാക്കിയിട്ടില്ല. ദുരിത്തില്‍ നിന്ന് ദുരിതത്തിലേക്ക് ജീവനക്കാരെ തള്ളിവിടുകയാണ് കോര്‍പ്പറേഷന്റെ നയത്തില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.