ആലപ്പുഴ: പ്രധാനമന്ത്രിയുടെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കാന്‍ തീരുമാനിച്ച നെഹ്രുട്രോഫി വാര്‍ഡിലെ പാലംപണി അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ബിജെപി ആരോപിച്ചു.
അമൃത് പദ്ധതിയിലെ തുക പാലംപണിക്കായി മാറ്റിവച്ചിരുന്നു. രാഷ്ട്രീയ മുതലെടുപ്പിനായി നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസും പ്രതിപക്ഷവുമായി ചേര്‍ന്ന് പാലം പണി അട്ടിമറിക്കുകയാണെന്ന് മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍ പറഞ്ഞു.
ഈ സ്ഥലത്തേയ്ക്ക് കടത്തു വള്ളം മാത്രമാണ് ഏക ആശ്രയം. പാലം പണി വൈകിയാല്‍ ബിജെപി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രഞ്ചന്‍ പൊന്നാട്, രജികുമാര്‍, കെ.പി. സുരേഷ് കുമാര്‍, വാസുദേവക്കുറുപ്പ്, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: