കൊടുങ്ങല്ലൂര്‍: മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മായാസജീവനേയും ഭര്‍ത്താവ് സജീവനേയും വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദ്ദിച്ചതില്‍ വ്യാപക പ്രതിഷേധം. സിപിഐ ഗുണ്ടകളാണ് കഴിഞ്ഞ ദിവസം വൈകീട്ട് ഇരുവരേയും ആക്രമിച്ചത്.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ: ബി.ഗോപാലകൃഷ്ണന്, മഹിള മോര്‍ച്ച സംസ്ഥാന ജന:സെക്രട്ടറി അഡ്വ.നിവേദിത, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.ആര്.അജിഘോഷ്, ബിജെപി സംസ്ഥാന സമിതിയംഗം ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ മായ സജീവനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മുനിസിപ്പല്‍ കമ്മിറ്റി പ്രകടനം നടത്തി.നൂറു കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിന് ശേഷം നടന്ന യോഗം ജില്ല കമ്മിറ്റിയംഗം കെ.ആര്.വിദ്യാസാഗര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത് ലാല്‍, മുനിസിപ്പല്‍ പ്രസിഡന്റ കെ.എ.വിനോദ്, ജന:സെക്ര: എ.പി.സന്തോഷ്, കൗണ്‍സിലര്‍മാരായ ഒ.എന്‍.ജയദേവന്, ലക്ഷ്മി നാരായണന്, ഐ.എല്‍.ബൈജു, ടി.എസ്, സജീവന്, മഹിള മോര്‍ച്ച ജില്ല സെക്രട്ടറി പ്രസന്ന പ്രകാശന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: