വ്യാജ പാസ്പോര്‍ട്ട്‌; പ്രതി പിടിയില്‍

Thursday 21 June 2012 11:20 pm IST

കാഞ്ഞങ്ങാട്‌ : ഇല്ലാത്ത പോലീസ്‌ സ്റ്റേഷണ്റ്റെ പേരില്‍ വ്യാജ സീലും മറ്റ്‌ അനധികൃത രേഖകളുമുണ്ടാക്കി പാസ്പോര്‍ട്ടിന്‌ അപേക്ഷ നല്‍കിയ കേസില്‍ പ്രതി പിടിയിലായി. സംഭവത്തില്‍ പോലീസ്‌ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കാഞ്ഞങ്ങാട്‌ ടി ബി റോഡിലെ കാരിത്താസ്‌ ഭവന്‌ സമീപം താമസിക്കുന്ന ഫിറോസ്‌ ഷെയ്ക്കുട്ടി (38)ക്കെതിരെയാണ്‌ അമ്പലത്തറ പോലീസ്‌ ഹൊസ്ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാംക്ളാസ്‌ മജിസ്ട്രേറ്റ്‌ (ഒന്ന്‌) കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. പുല്ലൂറ്‍ പോലീസ്‌ സ്റ്റേഷന്‍ എന്ന പേരില്‍ ഇല്ലാത്ത പോലീസ്‌ സ്റ്റേഷണ്റ്റെ ഓഫീസ്‌ സീലും ഡിസൈനേഷന്‍ സീലും വ്യാജമായുണ്ടാക്കി മറ്റൊരു പേരിലാണ്‌ ഫിറോസ്‌ ഷെയ്ക്കുട്ടി കോഴിക്കോട്ടെ പാസ്‌ പോര്‍ട്ട്‌ ഓഫീസില്‍ അപേക്ഷ നല്‍കിയത്‌. കോഴിക്കോട്‌ പാസ്പോര്‍ട്ട്‌ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ പാസ്പോര്‍ട്ട്‌ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന്‌ കണ്ടെത്തുകയായിരുന്നു. ഇതെ തുടര്‍ന്ന്‌ പാസ്പോര്‍ട്ട്‌ അധികൃതര്‍ വിവരം കാസര്‍കോട്ടെ സ്പെഷ്യല്‍ ബ്രാഞ്ച്‌ അധികൃതരെ അറിയിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്‌ മുഹമ്മദ്‌ കരീമിനെതിരെ അമ്പലത്തറ പോലീസില്‍ പരാതി നല്‍കുകയും പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ മുഹമ്മദ്‌ കരീം എന്ന പേര്‌ വ്യാജമാണെന്ന്‌ കണ്ടെത്തി. പിന്നീട്‌ കാരിത്താസ്‌ ഭവന്‌ സമീപം താമസിക്കുന്ന ഫിറോസാണ്‌ മുഹമ്മദ്‌ കരീം എന്ന പേരും വിലാസവും വ്യാജമായുണ്ടാക്കി ഇല്ലാത്ത പോലീസ്‌ സ്റ്റേഷണ്റ്റെ പേരില്‍ അനധികൃത രേഖകള്‍ നിര്‍മ്മിച്ച്‌ പാസ്‌ പോര്‍ട്ടിന്‌ അപേക്ഷ നല്‍കിയതെന്ന്‌ അന്വേഷണത്തില്‍ വ്യക്തമായി. ഫിറോസിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്യുകയും പ്രതിയെ ഹൊസ്ദുര്‍ഗ്‌ കോടതി രണ്ടാഴ്ചത്തേക്ക്‌ റിമാണ്റ്റ്‌ ചെയ്യുകയുമായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.