തൃശൂര്‍: പൂര വിളംബരവുമായി കുറ്റൂര്‍ നെയ്തലക്കാവിലമ്മ ഇന്ന് വടക്കുന്നാഥനെ വണങ്ങാനെത്തും. ഗജരാജന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഭഗവതിയുടെ തിടമ്പേറ്റും. വടക്കുന്നാഥനെ വണങ്ങി നെയ്തലക്കാവിലമ്മ തെക്കേഗോപുരനട തുറക്കുന്നതോടെ പൂരവിളംബരമായി.
വര്‍ഷം മുഴുവനും അടച്ചിടുന്ന തെക്കേഗോപുരനട പൂരത്തലേന്ന് നെയ്തലക്കാവിലമ്മയെത്തി തള്ളിത്തുറക്കുമെന്നാണ് വിശ്വാസം. പൂരത്തിന്റെ ആരംഭകാലം മുതല്‍ തന്നെ നിലനില്‍ക്കുന്ന ആചാരമാണിത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് കുറ്റൂരില്‍ നിന്ന് നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളത്ത് ആരംഭിക്കുക. ഉച്ചക്ക് ഒരു മണിയോടെ ക്ഷേത്രത്തില്‍ മടങ്ങിയെത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: