മറഡോണ സെപ്റ്റംബറില്‍ കൊല്‍ക്കത്ത സന്ദര്‍ശിക്കും

Wednesday 3 May 2017 9:29 pm IST

കൊല്‍ക്കത്ത : അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ഇൗവര്‍ഷം കൊല്‍ക്കത്ത സന്ദര്‍ശിക്കും. സെപ്റ്റംബര്‍ 18,19 തീയ്യതികളിലാണ് സന്ദര്‍ശനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനിടയ്ക്ക് മറഡോണ സൗരവ് ഗാംഗുലിയുടെ ടീമുമായി 19ന് ഫടുബോള്‍ കളിക്കും.ഇതു രണ്ടാം തവണയാണ് മറഡോണ കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നത്. 2008ലാണ് മറഡോണ ആദ്യമായി കൊല്‍ക്കത്തയിലെത്തിയത്.പത്തുവര്‍ഷത്തിനുശേഷം വീണ്ടും ബംഗാള്‍ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് മറഡോണ വീഡിയോ കോണ്‍ഫറസില്‍ പറഞ്ഞു. കൊല്‍ക്കത്ത ഒരു പ്രത്യേക സ്ഥലമാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവിടം സന്ദര്‍ശിച്ച തനിക്ക് ഓര്‍ക്കാന്‍ ഏറെ സുവര്‍ണ നിമിഷങ്ങള്‍ സമ്മാനിച്ചിരുന്നു.ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരുടെ നാടാണ് ഇന്ത്യ. മറഡോണ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.