കോട്ടയം: കുറച്ച് നാളുകളായി കോണ്‍ഗ്രസ് തരം കിട്ടുമ്പോഴല്ലൊം പിന്നില്‍ നിന്ന് കുത്തുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ്(എം). മൂന്നിലവ് പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ്(എം) വൈസ് പ്രസിഡന്റിനെ പുറത്താക്കാന്‍ കോണ്‍ഗ്രസ് കരുക്കള്‍ നീക്കി. രാമപുരം പഞ്ചായത്തും ഇതേ രീതിയാണ് സ്വീകരിച്ചത്.
പല അധികാര സ്ഥാനങ്ങളും കേരള കോണ്‍ഗ്രസ് പിന്തുണയോടെ കോണ്‍ഗ്രസ് കൈയടക്കി. ഇതിന് ശേഷം കേരള കോണ്‍ഗ്രസിനെ നിരന്തരം ആക്ഷേപിക്കുകയായിരുന്നു. ഇതിലെ വേദനയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കണ്ടത്. കെ.എം.മാണിയോ, ജോസ് കെ.മാണിയോ ഇക്കാര്യത്തില്‍ ഇടപെട്ടില്ല. ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം കോണ്‍ഗ്രസിന് മാത്രമാണ്.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് തെരഞ്ഞെടുപ്പിന് കളമൊരുക്കിയതെന്നും സ്റ്റിയറിങ് കമ്മിറ്റി അംഗം സ്റ്റീഫന്‍ ജോര്‍ജ്, ജില്ലാ ജനറല്‍ സെക്രട്ടറി സണ്ണി തെക്കേടം, പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: