റവന്യൂ റിക്കവറി നടപടികള്‍ ശക്തമാക്കി : രണ്ട് പേര്‍ അറസ്റ്റില്‍

Wednesday 3 May 2017 9:40 pm IST

പാലക്കാട് : ജില്ലയില്‍ പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ത്തന്നെ റവന്യൂ റിക്കവറി നടപടികള്‍ ശക്തമാക്കി. റവന്യൂ റിക്കവറി നിയമത്തിലെ സെക്ഷന്‍-65 പ്രകാരം വില്പന നികുതി കുടിശ്ശിക ഈടാക്കുന്നതിനായി ചിറ്റൂര്‍ താലൂക്കിലെ ചിക്കന്‍ സെന്റര്‍ ഉടമയെ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം ചിറ്റൂര്‍ റവന്യൂ റിക്കവറി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത് ജില്ലാ കലക്ടറുടെ കാര്യാലത്തില്‍ ഹാജരാക്കിയതിന് ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. ഏകദേശം അഞ്ച് കോടി രൂപയോളം കുടിശ്ശിക വരുത്തിയ മൈക്രോഫിനാന്‍സ് കമ്പനിയുടെ കോ-ഒബ്ലിഗെന്റില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ജില്ലാകലക്ടറുമായുള്ള കൂടിക്കാഴ്ചയില്‍ തുക അടയ്ക്കുന്നതിന് വിസമ്മതിച്ചതിനാല്‍ വിയ്യൂര്‍ ജയിലിലടച്ചു. ഇത്തരത്തില്‍ വര്‍ഷങ്ങളായി കുടിശ്ശിക ഇനത്തില്‍ തുക യഥാവിധി അടയ്ക്കാത്ത എല്ലാ റവന്യൂ റിക്കവറി കേസുകളിലും നിയമത്തിലെ ശക്തമായ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റവന്യൂ റിക്കവറി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെയുത്തുകയോ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.