ആലപ്പുഴ: ജില്ലാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) ജില്ലാ വാര്‍ഷിക സമ്മേളനം ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മിനിമം ദിവസവേതനം 500 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നും തൊഴില്‍ ചെയ്ത ദിവസങ്ങളിലെ വേതനം കുടിശിഖ തീര്‍ത്ത വേഗം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി. ശ്രീകുമാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍, ബിഎംഎസ് ജില്ലാ ജോ. സെക്രട്ടറി അനിയന് സ്വാമിചിറ, സന്തോഷ് ചേര്‍ത്തല എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി. ശ്രീകുമാര്‍ (പ്രസിഡന്റ്), വി. എന്‍. മാധവന്‍കുട്ടി, കൃഷ്ണമ്മ (വൈസ് പ്രസിഡന്റുമാര്‍), സി. ഗോപകുമാര്‍ (ജന. സെക്രട്ടറി), സാം വര്‍ഗീസ്, സുഗന്ധി തിരുമേനി, സ്നേഹ വിജയന് (സെക്രട്ടറിമാര്‍), സന്തോഷ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: