ബോഡിമെട്ട്: കഞ്ചാവുമായി തമിഴ്നാടുകാരന് പിടിയില്‍. ബോഡി കോടുവിലാര്പെട്ടി ക്രിസ്ത്യന്തെരുവ് സ്വദേശി രാജപ്പന്(59) ആണ് ചെക്ക്പോസ്റ്റില്‍ പരിശോധനയ്ക്കിടെ പിടിയിലായത്.
ഇയാള്‍ മുണ്ടിന്റെ മടിക്കെട്ടില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 160 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് ബസിറങ്ങി നടന്നുവരികയായിരുന്ന രാജപ്പനെ എക്സൈസ് സംഘം പിടികൂടിയത്. എറണാകുളത്ത് ജോലി ചെയ്യുന്ന ഇയാള്‍ സ്വന്തം ഉപയോഗത്തിനായാണ് ബോഡിനായ്ക്കന്നൂരില്‍ നിന്നും കഞ്ചാവ് വാങ്ങിയതെന്നാണ് മൊഴിനല്‍കിയത്. ഉടുമ്പന്‍ചോല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വൈ പ്രസാദ്, ഉദ്യോഗസ്ഥരായ പി ഡി സേവ്യര്‍, എസ് ശ്രീകുമാര്‍, അനൂപ് കെ എസ്, നൗഷാദ് എം, ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. ഉടുമ്പന്‍ചോല റേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: