മൂന്നാര്‍: ജില്ലയിലെ മുഴുവന്‍ ഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു ആവശ്യപ്പെട്ടു. ദേവികുളം സബ് കളക്ടര്‍ ഓഫീസിലേക്ക് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ വി എസ് അച്യുതാനന്ദന് പ്രഖ്യാപിച്ചപ്പോഴും നിലവില്‍ റവന്യൂ വകുപ്പും കളക്ടര്‍, സബ് കളക്ടര്‍ എന്നിവര്‍ ശ്രമിക്കുമ്പോഴും അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും സിപിഎം നേതൃത്വവും കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സബ്കളക്ടര്‍ ഓഫീസ് മാര്‍ച്ച് സംസ്ഥാന സെക്രട്ടറി ഇ.ജി.മനോജ്, സംസ്ഥാന കമ്മറ്റി അംഗം സ്വാമി ദേവചൈതന്യ, ജില്ലാ നേതാക്കളായ സി ഡി മുരളിധരന്, കെ കെ രവീന്ദ്രന്, എം.ഡി.സന്തോഷ്, താലൂക്ക് നേതാക്കളായ മാങ്കുളം മധു.എ.വി, ബാബു മൂര്‍ത്തി, ലക്ഷമണ പെരുമാള്‍ എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: