മട്ടന്നൂര്‍: കല്ലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും കളഭച്ചാര്‍ത്തും ഇന്നുമുതല്‍ പതിനാല് വരെ നടക്കും. ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഭാഗവതശ്രീ ബ്രഹ്മശ്രീ മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് സപ്താഹയജ്ഞം. വിവിധ ദിവസങ്ങളിലായി കളഭച്ചാര്ത്തായ മത്സ്യാവതാരം, കൂര്‍മ്മാവതാരം, വരാഹാവതാരം, വാമനാവതാരം, പരശുരാമാവതാരം, ശ്രീരാമാവതാരം, ബലരാമാവതാരം, ശ്രീകൃഷ്ണാവതരാരം, നിറമാല, രുഗ്മണീ സ്വയവരം എന്നിവ നടക്കും. 7ന് രാവിലെ ത്യാഗരാജ സംഗീതോത്സവം, വൈകിട്ട് കലവറ നിറക്കല്‍ ഘോഷയാത്ര എന്നിവയുമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: