ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി മണ്ഡലത്തില ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറുകയാണ്. കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ പല പഞ്ചായത്തുകളിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ചില സന്നദ്ധ പ്രവര്‍ത്തകര്‍ നല്കുന്ന വെള്ളം മാത്രം ആശ്രയിക്കുന്ന ചില ഗ്രാമങ്ങളും ഉണ്ട്.
ഗവണ്മെന്റ് സംവിധാനത്തില്‍ നിന്നെത്തുന്ന വെള്ളം ഒരു പ്രദേശത്തിനും പര്യാപ്തമാകുന്നില്ല. പല വാര്‍ഡുകളിലും വെള്ളം ലോറി എത്തുമ്പോള്‍ തന്നെ ആള്‍ക്കാര്‍ക്കിടയില്‍ തികയാഴിക കൊണ്ട് വാക്കുതര്‍ക്കങ്ങള്‍ക്കും ഇടയാക്കുന്നു. ഈ സാഹചര്യങ്ങളെ അതിജീവിക്കുവാ ന് ആവശ്യമായ വെള്ളം എത്തിക്കാന്‍ ഗവ. ഭാഗത്ത് നിന്ന് നടപടികളുണ്ടാവണമെന്നും എംഎല്‍എ തന്നെ നേരിട്ടെത്തി ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കണമെന്നും ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് ശ്വാശ്വതമായ പരിഹാരം നല്‍കണമെന്നും ബിജെപി ചങ്ങനാശ്ശേരി നിയോജക മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് എം.എസ്. വിശ്വനാഥന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ബി.ആര്. മഞ്ജീഷ്, എ. മനോജ്, സംസ്ഥാന സമിതിഅംഗങ്ങളായ എം.ബി. രാജഗോപാല്‍, എന്‍.പി. കൃഷ്ണകുമാര്‍, പി.പി. ധീരസിംഹന്‍, വൈസ് പ്രസിഡന്റ പ്രസന്നകുമാരി, എം.പി. രവി, പി.ഡി. രവീന്ദ്രന്, രതീഷ് ചെങ്കിലാത്ത്, ആര്. ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: