ഭിന്നശേഷി നിര്‍ണയവും മെഡിക്കല്‍ ക്യാമ്പ്

Wednesday 3 May 2017 9:55 pm IST

പാനൂര്‍: കടവത്തൂര്‍ മൈത്രി എജ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ അസോസിയേഷനും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് തലശ്ശേരി ബ്രാഞ്ചും സംയുക്തമായി ഭിന്നശേഷി നിര്‍ണയവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിക്കുന്നു. ഇരഞ്ഞിന്‍ കിഴിലെ മൈത്രി സ്‌പെഷല്‍ സ്‌കൂളില്‍ നടക്കുന്ന ക്യാമ്പ് 7ന് പാറക്കല്‍ അബ്ദുള്ള എംഎല്‍എ ഉല്‍ഘാടനം ചെയ്യും. രാവിലെ 8.30 മുതല്‍ 12.30 വരെയാണ് ക്യാമ്പ്. പ്രഗല്‍ഭ പീഡിയാട്രിക് ഡോക്ടര്‍മാര്‍ പങ്കടുക്കും. ക്യാമ്പില്‍ ഭിന്നശേഷി നിര്‍ണ്ണയം, ബോധവല്‍കരണ സെമിനാര്‍, സര്‍ട്ടിഫിക്കറ്റ് വിതരണം, രക്ത ഗ്രൂപ്പ് നിര്‍ണ്ണയം എന്നിവ ഉണ്ടാകും. മൈത്രി സ്‌കൂള്‍ ദശവാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ മാഗസിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും. മെന്റല്‍ റിട്ടാര്‍ഡേഷന്‍, ഓട്ടിസം, സെറിബ്രല്‍ പാഴ്‌സി, ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യൂപ്പേഷണല്‍ തെറാപ്പി, മെഡിക്കല്‍ സൈക്കാട്രി, പഠന വൈകല്യം തുടങ്ങിയ മേഖലകളിലെ വിദഗ്ധരുടെ സേവനമുണ്ടായിരിക്കും. മുന്‍കൂട്ടി പേര്‍രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണവസരം. ഫോണ്‍: 9526436054, 9567250894.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.