കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന് പിന്തുണ നല്‍കുകയും കെ.എം.മാണി ഇടതുപക്ഷത്തേക്ക് എന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു. അഴിമതിയുടെ ആള്‍രൂപമായി പ്രഖ്യാപിച്ച് നിയമസഭയ്ക്ക് അകത്തുംപുറത്തും കെ.എം.മാണിക്ക് എതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സമരം നടത്തിയ സിപിഎം ഇപ്പോഴത്തെ നിലപാട് മാറ്റം ജനങ്ങളോട് വിശദീകരിക്കുവാന്‍ തയ്യാറാവണം. നിലപാട് പാര്‍ട്ടിയുടേത് ആണോയെന്നും കെ.എം.മാണിയുടെ കേസുകളുടെ കാര്യത്തില്‍ എല്ലാം ശരിയോ എന്ന് വ്യക്തമാക്കണമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: