കെ. കൃഷ്ണന്‍ മാസ്റ്റര്‍ക്ക് ശ്രദ്ധാഞ്ജലി

Wednesday 3 May 2017 10:09 pm IST

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന കെ. കൃഷ്ണന്‍ മാസ്റ്ററെ അനുസ്മരിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന അനുസ്മരണ യോഗം കൃഷ്ണന്‍ മാസ്റ്റര്‍ ക്കുള്ള ശ്രദ്ധാഞ്ജലിയായി മാറി. ജനങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തകര്‍ക്കൊപ്പവും നിന്ന നേതാവായിരുന്നു കൃഷ്ണന്‍ മാസ്റ്ററെന്ന് അനുസ്മരണയോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. എല്ലാ വിഭാഗം രാഷ്ട്രീയ നേതാക്കളുമായി സൗഹൃദം പങ്കുവെച്ച ജനകീയനായ നേതാവായിരുന്നു അദ്ദേഹം. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ ത്തിച്ചത്. പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ സ്വാധീനം പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്. പുതുതലമുറ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാതൃകയാക്കണമെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. കെ.പി. ശിവദാസന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് പി. രഘുനാഥ്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദന്‍, സി.പി. വിജയകൃഷ്ണന്‍, തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.