കൊയിലാണ്ടി: ചിങ്ങപുരത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു പൊട്ടിയെങ്കിലും ആര്‍ക്കും പരിക്കില്ല. തോലാര്കണ്ടി ബാബുവിന്റെ വീട്ടുവരാന്തയിലാണ് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ സ്ഫോടനം നടന്നത്.
സ്ഫോടനസ്ഫോടനത്തെ തുടര്‍ന്ന് വരാന്ത കറുത്ത നിറത്തിലായി. ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുവാണ് പൊട്ടിയതെന്ന് കൊയിലാണ്ടി പോലീസ് അറിയിച്ചു. ഏതാനും ആഴ്ച മുമ്പ് ബിജെപി പ്രവര്‍ത്തകനായ രാമചന്ദ്രന്റ വസതിക്ക് നേരെ ബോംബെറുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: